അമ്മ മരിച്ച ദുഃഖത്തിൽ മകൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു - Kottayam Media

Kerala

അമ്മ മരിച്ച ദുഃഖത്തിൽ മകൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു

Posted on

ചാത്തന്നൂർ :അമ്മ മരിച്ച ദുഃഖത്തിൽ മകൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു.തണ്ടാന്റഴികത്ത് രാജശേഖരൻ ഉണ്ണിത്താന്റെ മകൻ ശ്രീരാഗാണ്(27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. ശ്രീരാഗിന്റെ അമ്മ സുധർമണി 12നാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ ജോലി ചെയ്യുന്ന ശ്രീരാഗ് അമ്മ മരിച്ചതിനെ തുടർന്നാണ് നാട്ടിലെത്തിയത്. അമ്മ മരിച്ചതിനെ തുടർന്ന് ശ്രീരാഗ് ഏറെ ദുഃഖിതനായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു. നദിയിൽ കക്ക വാരുന്നയാളാണ് ഒരാൾ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയർഫോഴ്സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version