കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടർന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ കടുത്ത പ്രതികരണം അറിയിച്ചു. കുട്ടികളെ രാഷ്ട്രീയ കളിയിലേക്കു വലിച്ചിഴയ്ക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നൽകി.

കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനമായി ഈ സംഭവം മാറാൻ പാടില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. “രാജ്യദ്രോഹ ചിന്തകൾ കുട്ടികളുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്,” എന്ന് അവര്‍ കൂട്ടിച്ചേർത്തു.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യമാണ് എന്നും ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. പിണറായി വിജയൻ നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അവർ ആരോപിച്ചു.

കടകംപള്ളി സുരേന്ദ്രൻ നാലുതവണ ഘടകം മറിഞ്ഞാലും പിണറായി അറിയാതെ കളവു നടക്കില്ല,” എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ.