കേസ് കേൾക്കാതെ മലയാളി ജഡ്ജി പിന്മാറി; ലാവ്‍ലിൻ കേസ് വീണ്ടും മാറ്റിവെച്ചു - Kottayam Media

Kerala

കേസ് കേൾക്കാതെ മലയാളി ജഡ്ജി പിന്മാറി; ലാവ്‍ലിൻ കേസ് വീണ്ടും മാറ്റിവെച്ചു

Posted on

ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ച് സുപ്രിംകോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ നേരത്തെ മാറ്റിവച്ച കേസാണ് വീണ്ടും മാറ്റിയത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു.

ബെഞ്ചിലെ രണ്ടാമത്തെ അംഗമായിരുന്നു കേരളത്തിൽ നിന്നുമുള്ള ജസ്റ്റിസ് സി ടി രവികുമാർ. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രിം കോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version