ഡല്‍ഹി: പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപിച്ച് ക്യാൻ്റീൻ ജീവനകാരൻ നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം. ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദാണ് എംഎല്‍എ ക്യാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ചത്. പരിപ്പിന് സ്വാദില്ലായെന്നും ദുര്‍ഗന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മർദ്ദനത്തിൻ്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് ഖേദമൊന്നുമില്ലെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് പ്രതികരിച്ചു. താന്‍ രണ്ട് തവണ താക്കീത് നല്‍കിയിട്ടും ഭക്ഷണം മോശമായി തന്നെയാണ് നല്‍കിയതെന്നും പല തവണ ഭക്ഷണത്തില്‍ മുടി കണ്ടിട്ടുണ്ടെന്നുമാണ് എംഎല്‍എയുടെ ആരോപണം.
നേരത്തെയും സഞ്ജയ് ഗെയ്ക്ക്വാദ് വിവാദത്തിൽപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നാക്ക് വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കാമെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.
