വിജയ്ബാബുവിന്‌ ഒളിവിൽ കഴിയാൻ സഹായം നൽകിയത് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതി സിറാജുദ്ദീൻ - Kottayam Media

Kerala

വിജയ്ബാബുവിന്‌ ഒളിവിൽ കഴിയാൻ സഹായം നൽകിയത് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതി സിറാജുദ്ദീൻ

Posted on

നടിയെ പീഡിപ്പിച്ചെന്ന കേസിനെ തുടര്‍ന്ന് നടന്‍ വിജയ് ബാബുവിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയത് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതി.കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായ കെ.പി. സിറാജുദ്ദീനാണ് വിജയ് ബാബുവിന് ഗള്‍ഫില്‍ കഴിയുന്നതിനുള്ള സഹായങ്ങള്‍ നല്‍കിയതെന്നാണ് സൂചന.

 

നിലവില്‍ കസ്റ്റംസിന്റെ പിടിയിലാണ് സിറാജുദ്ദീന്‍ കഴിയുന്നത്. വിജയ് ബാബുവിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനെ തുടര്‍ന്ന് നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന സംഘം സിറാജുദ്ദീനെ ചോദ്യം ചെയ്യും.

 

സിറാജുദ്ദീന് ദുബായിയില്‍ കടച്ചില്‍യന്ത്ര നിര്‍മാണ ഫാക്ടറിയുണ്ട്. ഇന്ത്യയിലേക്കു കടത്താനുള്ള സ്വര്‍ണം ഈ ഫാക്ടറിയില്‍ എത്തിച്ചാണ് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നത്. ബിസ്‌ക്കറ്റുകളുടെ രൂപത്തില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത സ്വര്‍ണം ലേത്തില്‍ കടഞ്ഞാണ് ഒളിപ്പിക്കാവുന്ന ആകൃതിയിലാക്കും.

 

വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വിട്ടു നല്‍കിയ യന്ത്രം വാഹനത്തില്‍ കയറ്റി പുറപ്പെടാന്‍ തുടങ്ങുമ്പോഴാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യവിവരം ലഭിച്ചത്. കാര്‍ഗോ ഗേറ്റ് കടന്ന വാഹനം ഉദ്യോഗസ്ഥര്‍ തടഞ്ഞു തിരിച്ചെത്തിച്ചു യന്ത്രം പിടിച്ചെടുക്കുകയായിരുന്നു. വിശദ പരിശോധന നടത്തിയപ്പോഴാണു യന്ത്രത്തിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ എ.എ. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്റെ പേരിലുള്ള കമ്പനിയിലേക്കാണു ഇറച്ചിവെട്ടുയന്ത്രം എത്തിയത്. താന്‍ ആദ്യമായല്ല നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത്. ഇതിനുമുമ്പ് പല തവണ കടത്തിയിട്ടുണ്ടെന്നും സിറാജുദ്ദിന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version