Kerala

എസ്‌ഐആര്‍; പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവന്‍ ഏജന്റ്മാര്‍ക്ക് കൈമാറിയിരുന്നു. ഇവരുടെ സഹായത്തോടെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. അതേസമയം രേഖകള്‍ ഹാജരാകേണ്ടവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top