പശ്ചിമ ബംഗാളിൽ എസ്ഐആര്‍ നടപടികളെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം കാരണം യുവതി തീകൊളുത്തി മരിച്ചു. 40 വയസ്സുള്ള മുസ്താര ഖാത്തൂൺ കാസി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

കാസി അവിവാഹിതയായിരുന്നു, ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയുടെ പേര് 2022ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു. പക്ഷേ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം ഇവരെ ആലട്ടിയിരുന്നു.
ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കാർ പറയുന്നത്. കേന്ദ്ര സർക്കാരാണ് കാസിയുടെ മരണത്തിനു ഉത്തരവാദികൾ എന്നാണ് കുടുംബം ആരോപിക്കുന്നത്.

തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ് കാസിയുടെ കുടുംബത്തെ സന്ദർശിച്ചു. മരണത്തിൽ ബിജെപിയാണ് കാരണക്കാർ എന്നാണ് എംപിയുടെ വാദം. നേരത്തെ തന്നെ എസ്ഐആര്‍ നടപടികളെ എതിർത്ത് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.