കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ജയിക്കും എന്നതാണ് കോണ്‍ഗ്രസ് പ്രശ്നമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാട് കണ്ടുപഠിക്കണമെന്ന് ഷോണ്‍ പരിഹസിക്കുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബ്ലാക്മെയിലിംഗ് കാരണമാണ് രാജി വെക്കണമെന്ന നിലപാടില്‍ നിന്ന് കെപിസിസി നേതാക്കള്‍ പിന്‍വാങ്ങിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പല കഥകളും രാഹുലിന്റെ കയ്യിലുണ്ട്.
രാജി വെച്ചേ തീരൂ, രാജിവെക്കും വരെ പ്രക്ഷോഭമുണ്ടാകുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
