കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി അഖിലിൽ മാരാർക്കെതിരെ ആരോപണവുമായി മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം.

നിയമസഭ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പാർട്ടി അഖിലിന് പണം നൽകിയെന്നാണ് ആരോപണം. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം ഇക്കാര്യങ്ങൾ പറഞ്ഞത്.

തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പണം കിട്ടിയിട്ടുണ്ടെന്നും അത് നൂറ് ശതമാനം ഉറപ്പായ കാര്യമാണെന്നും ഷിയാസ് കരീം പറഞ്ഞു. ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും.
കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോയെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് പറഞ്ഞു. തനിക്ക് നുണ പറയേണ്ട കാര്യമില്ലെന്നും ഷിയാസ് പറഞ്ഞു.