കപ്പൽ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ നാവികരുടെ കൂട്ടായ്മ രംഗത്ത്. വ്യാജ ഫ്ലാഗ് രജിസ്ട്രേഷൻ വിവരങ്ങളുമായി കപ്പലുകൾ സർവീസ് നടത്തുന്നുവെന്നും, അപകടത്തിൽ പെടുന്ന നാവികർക്ക് അർഹമായ ഇൻഷുറൻസ് പോലും നിഷേധിക്കപ്പെടുന്നുവെന്നുമാണ് കൂട്ടായ്മയുടെ പ്രധാന ആരോപണം. ഈ വിഷയത്തിൽ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്നും നാവികർ ആവശ്യപ്പെടുന്നു.

കപ്പലിൽ വെച്ച് ചികിത്സ കിട്ടാതെ മരിച്ച നിശാന്ത് ഉയിർത്തനാഥൻ എന്ന ഇന്ത്യൻ നാവികന്റെ ദാരുണമായ അനുഭവവും കേസും ചൂണ്ടിക്കാണിച്ചാണ് നാവികരുടെ കൂട്ടായ്മ ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ചികിത്സ കിട്ടാതെ ജീവനൊടുക്കേണ്ടി വന്ന ദാരുണ സാഹചര്യം ജൂൺ 11-നാണ് നിശാന്ത് കപ്പലിൽ വെച്ച് ഗുരുതരമായി രോഗബാധിതനായി മരണപ്പെടുന്നത്. എന്നാൽ, ഈ മേഖലയിൽ നിലനിൽക്കുന്ന കടുത്ത പ്രാദേശിക സംഘർഷങ്ങളും മിസൈൽ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആരോപിച്ചു
