Kerala

കോട്ടയം ജില്ല അണ്ടർ 15 ഗുസ്തി മത്സരങ്ങൾ ശനിയാഴ്ച നടക്കും

 

ഭരണങ്ങാനം:കോട്ടയം ജില്ലാ അണ്ടർ-15 (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ നവംബർ 7-ആം തീയതി (ശനിയാഴ്ച) രാവിലെ 9 മുതൽ ഭരണങ്ങാനം എ.എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും. 2012, 2013, 2014 വർഷത്തിൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 2014- ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം നിർബ്ബന്ധമായും ഹാജരാക്കണം.

ഗുസ്തിക്കാർ 7-ാം തീയതി രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ  ഒർജിനലും അവയുടെ കോപ്പികളും  സമ്മതപത്രവും

രജിസ്ട്രേഷൻ ഫീസും നേരിൽ കൊണ്ടുവരണം. നവംബർ അവസാനം  കൊല്ലത്തുവച്ചു നടക്കുന്ന സംസ്ഥാനമത്സരത്തിൽ ഇതിലെ വിജയികൾ പങ്കെടുക്കും .

ബിജു കെ, സെക്രട്ടറി
ഫോൺ-7559855787

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top