
പാലാ നഗരസഭയിലെ 26 വാർഡുകളിലും വരും ദിവസങ്ങളിൽ രണ്ട് ദിവസം കുടിവെള്ള വിതരണം താൽക്കാലികമായി മുടങ്ങും. ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് പുത്തൻപള്ളി ഭാഗത്തേക്കുള്ള ലിങ്ക് റോഡിന്റെ സൈഡിലൂടെയുള്ള ഓട കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി നൽകിയ നിർദ്ദേശത്തെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ശുദ്ധീകരണ സംവിധാനത്തിലൂടെയുള്ള വെള്ളത്തിന്റെ സംസ്കരണവും വിതരണവും രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കേണ്ടിവരും.

ഇതേത്തുടർന്ന് രണ്ട് ദിവസം വെള്ളം ലഭിക്കില്ലെന്ന് പാലാ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പാലാ വാട്ടർ അതോറിറ്റി മുന്നറിയിപ്പ് അറിയിച്ചിട്ടുണ്ട്.