കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ഇ ഡിയെ ബിജെപി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന ആയുധമാക്കി മാറ്റിയിട്ട് വര്‍ഷങ്ങളായി. ഇ ഡി റെയ്ഡിനെ ആര്‍എസ്പി അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് ഇ ഡി ഇടപെടുന്നത്. അത് കേരളത്തിലും ആവര്‍ത്തിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.