തയ്യല്‍ തൊഴിലാളികള്‍ പോസ്റ്റ് ആഫീസ് പടിക്കൽ ധര്‍ണ്ണ സമരം നടത്തി - Kottayam Media

Kerala

തയ്യല്‍ തൊഴിലാളികള്‍ പോസ്റ്റ് ആഫീസ് പടിക്കൽ ധര്‍ണ്ണ സമരം നടത്തി

Posted on

പാലാ.കേന്ദ്ര,സംസ്ഥാന,സര്‍ക്കാര്‍കളുടെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക ,ഇന്ധനവില കുറച്ചു വിലക്കയറ്റം തടയുക,തയ്യല്‍ തൊഴിലാളി സംരക്ഷണ നിയമം പാസ്സാക്കുക,ക്ഷേമനിധി അപാതകള്‍ പരിഹരിക്കുക,നിയമം മൂലം അനുവദിച്ചിട്ടുള്ള റിട്ടയര്‍മെന്‍റ ദിവസം മുതല്‍ പെന്‍ഷനും, ആനുകൂലൃങ്ങളും നല്‍കുക.തൂടങ്ങിയ ആവശൃങ്ങള്‍ ഉന്നയിച്ചു കൊണ്ടു തയ്യല്‍ തൊഴിലാളികള്‍ ധര്‍ണ്ണ സമരം നടത്തി.

 

ഓള്‍ കേരള ടെയ്ലേഴ്സ് അസ്സോസിയേഷന്‍ (എ.കെ.ടി.എ)യുടെ നേത്രത്വത്തില്‍ ജില്ല പോസ്റ്റ്ഓഫിസ് പടിക്കല്‍ നടത്തിയ സമരം സംസ്ഥാന പ്രസിഡണ്ടു കെ.എസ്.സോമന്‍ ഉല്‍ഘാടനം ചെയ്ത.ജില്ല പ്രസിഡണ്ടു എസ്.സുബ്രഫണൃന്‍ അദ്ധൃക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി.ജെ.ഉഷാകുമാരി ,ജില്ലജോ.സെക്രട്ടറിമരായി എം.പി.മമ്മൂട്ടി ,കരുണകരന്‍നായര്‍ ,ജില്ല വൈസ് പ്രസിഡണ്ടു ജോയി കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version