ജനങ്ങൾക്ക്‌ 24 മണിക്കൂറും ആംബുലൻസ് സൗകര്യമൊരുക്കി സേവാഭാരതി - Kottayam Media

Health

ജനങ്ങൾക്ക്‌ 24 മണിക്കൂറും ആംബുലൻസ് സൗകര്യമൊരുക്കി സേവാഭാരതി

Posted on

ഇടുക്കി മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലൻസുകളാണ് സേവനമാരംഭിക്കുക. ജനുവരി 23നു തൃശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ആംബുലൻസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യും.

കൊറോണ വ്യാപനം വീണ്ടും വർദ്ധിക്കുന്ന വേളയിലാണ് സേവാഭാരതി കൂടുതൽ ആംബുലൻസുകൾ സേവനത്തിന് എത്തിക്കുന്നത്. ആംബുലൻസുകളുടെ ലഭ്യത കുറവുള്ള ഇടുക്കി ജില്ലയിലെ സാധാരണക്കാരായ രോഗബാധിതരെയും അപകടത്തിൽ പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാനും ഇത് സഹായകമാകും.

സംസ്ഥാനത്തെ 14 ജില്ലകളിലും സേവാഭാരതി ആംബുലൻസുകളുടെ സേവനം ലഭ്യമാണ്.
ആകെ 106 ആംബുലൻസുകളാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ചിതാഗ്‌നി പദ്ധതിയിലൂടെ സേവാഭാരതി 28 മൃതദേഹ സംസ്‌കരണ യൂണിറ്റുകൾ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version