രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയും ആയി സീമ ജി നായർ . മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി നേരിട്ട അക്രമണത്തെ ഓർമ്മപെടുത്തിയാണ് സീമയുടെ പോസ്റ്റ് തുടങ്ങുന്നത് തന്നെ.

ഒരു മനുഷ്യനെ മാനസികമായി തകർക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണെന്നും രാഹുൽ ഈശ്വറിനെ പോലെയുള്ള ആളുകൾ രാഹുലിനെ സപ്പോർട്ട് ചെയ്തു കാണുമ്പൊൾ സന്തോഷമുണ്ടെന്നും സീമ പറയുന്നു. ഈ സമയവും കടന്നുപോകും രാഹുൽ… നല്ലതിനായി കാത്തിരിക്കൂവെന്നും പോസ്റ്റിലൂടെ സീമ പറഞ്ഞു.
പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഞാനിപ്പോ ഈ പോസ്റ്റ് ഇടുന്നത്… കഴിഞ്ഞ ദിവസങ്ങളിൽ ഒരു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു… കമന്റ്ബോക്സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.

രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോർമ്മ വരുന്നത്, കുറച്ച് നാളുകൾക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയിൽ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്…
നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ബോധ്യമുള്ള കാര്യമാണ്. തുടർ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേർത്ത് നട്ടാൽ കുരുക്കാത്ത, ഒരു “നുണബോംബ്” ഇവിടെ പൊട്ടിക്കുകയുണ്ടായി.