Kerala

പള്ളിമൈതാനത്ത് പള്ളിക്കെട്ട് പാടിച്ച ഇടവക വികാരിക്ക് അഭിനന്ദന വെള്ളികിരീടവുമായി ചേർപ്പുങ്കൽ YMCWA

പാലാ കിഴപറയാർ സെൻ്റ് ഗ്രിഗോറിയസ് ദേവാലയത്തിൻ്റെ തിരുന്നാളുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയിൽ ഹൈന്ദവ ഗാനം പാടി എന്ന കാരണത്താൽ ഗാനമേള അലങ്കോല മാക്കാൻ ശ്രമിച്ച ആളുടെ ദുഷിച്ച മത ചിന്താഗതിയെ എതിർത്ത് തോൽപിച്ച് സമൂഹത്തിന് മാതൃകയായ ഒരു ഇടവക സമൂഹത്തിൻ്റെ വികാരി റെവ.ഫാ.മാത്യു പന്തലാനിക്കൽ അച്ചനെ ചേർപ്പുങ്കൽ YMCWA ആദരിക്കുകയും അനുമോദിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു.

സമൂഹത്തിൽ മതസ്പർദ്ദയുടെ വിഷവിത്തു വിതയ്ക്കാൻ ശ്രമിക്കുന്ന ഇതു പോലുള്ള ദുഷ്ടശക്തികളെ എന്തു വില കൊടുത്തും എതിർക്കണ മെന്നും ഇക്കൂട്ടർ നാടിനു തന്നെ ആപത്താണെന്നും ക്ലബ് പ്രസിഡൻ്റ്  ഷൈജു കോയിക്കൻ വ്യക്തമാക്കി. മറ്റു മതസ്തർക്കുണ്ടായ മനോവിഷമത്തിൽ നാട്ടുകാരോട് ക്ഷമ ചോദിച്ച് അതേ പാട്ടും മറ്റു ഹൈന്ദവ പാട്ടുകളും വേദിയിൽ പാടിച്ച വൈദികൻ്റെ ധീരമായ നടപടി ഒരു നാടിനു തന്നെ മാതൃകയായി എന്ന് കൂടെ അനുമോദിച്ച ക്ലബ്ഭാരവാഹികളായ ഉല്ലാസ് പാലം പുരയിടത്തിൽ ,ദീപു പുതിയ വീട്ടിൽ , സൗരഭ് ,പ്രഭാത് മുല്ലയിൽ , അനിൽ സന്നിധാനം ,സന്തോഷ് വിശ്വാസ്, കണ്ണൻ ,സോജൻ ബോബി അസ്കോട്ട എന്നിവർ പറഞ്ഞു.

സമയോജിതമായി ഇതിൽ ധീരമായ നടപടി എടുത്ത് പാലാക്കാരുടെ മതസൗഹാർദ കെട്ടുറപ്പ് ലോകത്തിനു മുമ്പിൽ വീണ്ടും തെളിയിച്ച് കൊടുത്ത പള്ളി കമ്മറ്റി അംഗങ്ങൾക്കും ഇടവകജനങ്ങൾക്കും നാട്ടുകാർക്കും ഉള്ള ആദരവും നന്ദിയും ചേർപ്പുങ്കൽ നിവാസികൾക്കു വേണ്ടി Ymcwa ക്ലബ്ബ്  അംഗങ്ങൾ പള്ളിയിൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.

പാലായുടെ മതമൈത്രി തകർക്കാനുള്ള കുബുദ്ധികളുടെ തീരുമാനത്തെ തന്റെ നിർണ്ണായകമായ തീരുമാനം കൊണ്ട് തകർത്ത ഫാദർ മാത്യു പന്തലാനിക്കലിനെ കേരളമെമ്പാടും അഭിനന്ദിക്കുകയാണ് .പാലായിൽ തന്നെ കടപ്പാട്ടൂർ ക്ഷേത്രത്തിൽ മുൻ കാലങ്ങളിൽ ക്രൈസ്തവ പുരോഹിതൻ നയിക്കുന്ന മൂവാറ്റുപുഴ എയ്‌ഞ്ചൻ വോയിസിന്റെ ഗാനമേള നടത്തി മതസൗഹാർദ്ദം കത്ത് സൂക്ഷിച്ചവരാണ് പാലായിലെ പ്രബുദ്ധ ജനത .പാലാ കത്തീഡ്രൽ പള്ളിയിലെ ദനഹാ രാക്കുളി തിരുന്നാളിന് കാൽകുരിശിൽ വിലക്ക് തെളിക്കുന്നത് മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബത്തിൽ നിന്നുള്ള പിന് തലമുറക്കാരാണ് .പാലാ ജൂബിലി പെരുന്നാളിനും നാരങ്ങാ മാല  ചാർത്തി നേർച്ച  കാഴ്ചകൾ സമർപ്പിക്കുന്നതും ഹൈന്ദവ കുടുംബങ്ങളാണ് എന്നുള്ളതും സ്മരണീയമാണ് .ക്രിസ്മസിന് നക്ഷത്രം തൂക്കി എല്ലാ ഹൈന്ദവ കുടുംബങ്ങളും ക്രിസ്മസിനെ വരവേൽക്കാറുമുണ്ട് .ഇതൊക്കെ ചില കുബുദ്ധികൾക്ക് ഹിതകരമാവില്ല എന്നതു കൊണ്ടാണ് പള്ളിയിൽ പള്ളിക്കെട്ട്  വേണ്ട എന്ന നിലപാടെടുത്തത്.അതിനു കിഴപറയാറിലെ പ്രബുദ്ധ ജനത ചൂടുള്ള മറുപടി നൽകിയാണ് കുത്തിത്തിരുപ്പുകാരനെ സ്വീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top