Kerala

ജോസ്.കെ.മാണിക്ക് നൽകിയ ഉറപ്പ് പാലിച്ച് പെട്ടികടക്കാർ.; ആശുപത്രി ഭൂമിയിലെ പെട്ടിക്കടകൾ സ്വയം പൊളിച്ചു നീക്കി ഉടമകൾ

 

പാലാ: ജനറൽ ആശുപത്രി സ്ഥലത്തെ വിവാദമായ പെട്ടിക്കടകൾ ഉടമകൾ തന്നെ പൊളിച്ചുനീക്കി.ജനറൽ ആശുപത്രി റോഡിൻ്റെ ഓരത്ത് പെട്ടി കട നടത്തിവന്നവർ ആശുപത്രി സ്ഥലത്താണ് കടകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് സർവ്വേയിൽ കണ്ടെത്തിയതിന്നെ തുടർന്ന് ഒഴിഞ്ഞു പോകണമെന്ന് ജില്ലാ മജിസ്ട്രേട്ടു കൂടിയായ കളക്ടർ ഉത്തരവിട്ടിരുന്നു. ഒഴിപ്പിക്കലിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ജനപ്രതിനിധികളും നഗരസഭാ നേതൃത്വവും തൊഴിലാളി സംഘടനകളും ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങളും പെട്ടികട ഉടമകളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു.

കാലങ്ങളായി പെട്ടികs നടത്തി ഉപജീവനം നടത്തിവന്ന ഇവർക്ക് കടകൾ നഷ്ടമാകുന്നത് പരിഗണിച്ച് പുനരധിവാസം ഉറപ്പാക്കണമെന്ന് കട ഉടമകൾ ആവശ്യപ്പെട്ടു.ജനറൽ ആശുപത്രി റോഡ് നിർമ്മാണം അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ കടകൾ നീക്കം ചെയ്യണമെന്ന് അധികൃതരും ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസം ജോസ്.കെ.മാണി എം.പി നേരിട്ട് എത്തി കട ഉടമകളുമായി ചർച്ച നടത്തുകയും എത്രയും വേഗം സ്വയം ഒഴിഞ്ഞു പോകുവാൻ തയ്യാറാണെന്ന് അവർ അദ്ദേഹത്തിന് വാക്കു കൊടുക്കുകയും ചെയ്തിരുന്നു.

ജോസ്.കെ.മാണിക്ക് നൽകിയിരുന്നവാക്കുപാലിച്ചുകൊണ്ട് ഇന്ന് വൈകിട്ട് നാല് പെട്ടികക്കാർ സ്വയം ഒഴിവായി.ഇത്താമ്മ ലൂക്കോസ് കൊച്ചു പറമ്പിൽ, സുലോചന ശങ്കരൻ ഇലഞ്ഞി തറയിൽ, അമ്മിണി രാജൻ മാക്കിയിൽ, സെബി മാത്യു വാവേലിൽ എന്നിവരുടെ കടകളാണ് ഒഴിഞ്ഞത്.മാനുഷിക പരിഗണനയോടെ പുനരധിവാസം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു.പുനരധിവാസത്തിനായി അനുമതി നൽകണമെന്ന് നഗരസഭ പ്രമേയത്തിൽ ജില്ലാ കളക്ടറോഡ് അഭ്യർത്ഥിച്ചിട്ടുമുണ്ട്.

നേതാക്കളായ ടോബിൻ കെ- അലക്സ്, ജോസ്കുട്ടി പൂവേലി, കൗൺസിലർ ബിജു പാലൂപവൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉടമകൾ പെട്ടി കടകൾ നീക്കം ചെയ്തത്.സമന്വയത്തിലൂടെയും അനുരജ്ഞന ചർച്ചകളുടേയും ഫലമായി വളരെ സൗഹാർദ്ദ പരമായി പെട്ടി കടകൾ സ്വയം ഒഴിഞ്ഞ് സഹകരിച്ച ഉടമകളെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു.പുനരധിവാസം ഉറപ്പാക്കുവാൻ ഇടപെടൽ തുടരുമെന്ന് കെ.ടി.യു.സി നേതാവ് ജോസ് കുട്ടി പൂവേലിയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top