പൊരിയുന്ന ചൂട് ;ജനങ്ങൾക്ക്‌ ആശ്വാസമായി തൊടുപുഴ തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ - Kottayam Media

Kerala

പൊരിയുന്ന ചൂട് ;ജനങ്ങൾക്ക്‌ ആശ്വാസമായി തൊടുപുഴ തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ

Posted on

തൊടുപുഴ :തെക്കുംഭാഗം: സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നു തണ്ണീർ പന്തലോരുക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്. കടുത്ത വേനലിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യമായി തണ്ണീർമത്തൻ വെള്ളം, മോരും വെള്ളം, നാരങ്ങാവെള്ളം, കരിക്കും വെള്ളം, കുപ്പിവെള്ളം എന്നിവയും പരീക്ഷാചൂടിൽ ക്ഷീണിച്ച കുട്ടികൾക്ക് ആശ്വാസമായി സിപ് അപ്പും ജ്യൂസുകളും തണ്ണിമത്തനും വിതരണം ചെയ്തു.

തെക്കുംഭാഗം ബാങ്ക് ഹെഡ് ഓഫിസിലും ആനക്കയം ബ്രാഞ്ചിലും തുറന്ന തണ്ണീർ പന്തൽ ബാങ്ക് പ്രസിഡന്റ്‌ ടോമി തോമസ് കാവാലം ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷമ്മി ഈപ്പച്ചൻ ഭരണസമിതി അംഗങ്ങളായ മാത്യു ജോസഫ്, റോയ് അഗസ്റ്റിൻ, റോബി സിറിയക്, ജോബിൻ ജോസ്, സെക്രട്ടറി ബൈജു വി.റ്റി, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കല്ലാനിക്കൽ സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ സാജൻ മാത്യു, ഹൈസ്ക്കൂൾ ഹെഡ്‌മിസ്ട്രെസ് വിൽസി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version