തിരുവനന്തപുരം: സ്‌കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്ന് സ്പീക്കർ എ എൻ ഷംസീർ. എത്ര അധ്യാപകർ ഇത് അംഗീകരിക്കുമെന്നും സ്പീക്കർ ചോദിച്ചു.

സ്കൂളുകളിൽ അക്കാദമിക മികവും ഗുണനിലവാരവും ഇനിയും ഉയർത്താനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ.
എല്ലാ വിദ്യാർത്ഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല. അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ. പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തപ്പോൾ വിദ്യാർഥികൾ പരാതിയുമായി വരുന്നുവെന്നും സ്പീക്കർ പറഞ്ഞു.

