ലണ്ടൻ: പ്രമുഖ പോളോ താരവും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ (53) അന്തരിച്ചു. വ്യാഴാഴ്ച ഇംഗ്ലണ്ടിൽ വെച്ചായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോർട്ട്.

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങുകയും തുടർന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയുമായിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരിഷ്മ കപൂറിനും സഞ്ജയ്ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്.

കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു. ഓട്ടോ കമ്പോണന്റ്സ് കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയർമാനായിരുന്നു സഞ്ജയ് കപൂർ.

