തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആർ. ശ്രീലേഖയ്ക്കെതിരെ പ്രചാരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അടക്കമുള്ളവർ.

മുൻ ഡിജിപി ശ്രീലേഖ കപട ഭക്തയാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ആറ്റുകാൽ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ശ്രീലേഖക്ക് വേണ്ടിയാണോ പ്രവർത്തിക്കാൻ പോകുന്നതെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ പോസ്റ്റിൻ്റെ പൂർണരൂപം:

തിരുവനന്തപുരത്തെ ഹിന്ദു സംഘടന പ്രവർത്തകരോടാണ് , ആറ്റുകാൽ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആർ ശ്രീലേഖക്ക് വേണ്ടിയാണോ നിങ്ങൾ പ്രവർത്തിക്കാൻ പോകുന്നത് ?
ശ്രീലേഖ കാവിവിശ്വാസികൾക്ക് പറ്റിയ കപടവിശ്വാസിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.