ബംഗളരു: അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ യുവതിയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.

30കാരിയായ സമ പര്‍വീണ്‍ ആണ് അറസ്റ്റിലായത്. അല്‍-ഖ്വയ്ദയുടെ ഇന്ത്യയിലെ മുഖ്യ സൂത്രധാരിയാണ് പര്‍വീണ്‍ എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാലുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പര്‍വീന്റെ അറസ്റ്റ്.
ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അല്‍ ഖ്വയ്ദ ഭീകരവാദികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമ അറസ്റ്റിലാകുന്നത്.
