വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ. മുപ്പത്തിയഞ്ചാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലമായി അലട്ടുന്ന കാൽമുട്ടിലെ പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് സൈന പറഞ്ഞു. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്.

2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി സൈന വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. 2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ 24 രാജ്യാന്തര കിരീടങ്ങള്‍ സൈന സ്വന്തമാക്കി. ആകെ 24 രാജ്യാന്തര കിരീടങ്ങൾ സ്വന്തമാക്കി.
രാജ്യം ഖേൽ രത്ന, പത്മഭൂഷൺ, പത്മശ്രീ, അർജുന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.