ആലപ്പുഴ: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ബിജെപി നേതാക്കള്‍. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തിയത്.

രാജീവരുടെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ സംസാരിച്ചു. തിടുക്കപ്പെട്ടുള്ള അറസ്റ്റില്‍ സംശയമുണ്ടെന്നും കെ രാധാകൃഷ്ണനും വി എന്‍ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.