തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

സഭയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിച്ചു. സംഭവത്തില്‍ സി ആര് മഹേഷും നജീബ് കാന്തപുരവുമായിരിക്കും സത്യാഗ്രഹം നടത്തുക.