പത്തനംതിട്ട: അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്ക് ആയി ശബരിമല നട നാളെ തുറക്കും.

നാളെ വൈകീട്ട് അഞ്ചിന് ആണ് നട തുറക്കുക. പ്രത്യേക പൂജകൾ ഒന്നും നാളെ ഇല്ല.

മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്ന ശേഷം നെയ്യഭിഷേകം ഉൾപ്പെടെയുള്ള പതിവു ചടങ്ങുകൾ നടക്കും. ദിവസവും വൈകീട്ട് പടി പൂജയുണ്ട്.

