തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴിയുടെ പകര്‍പ്പുകള്‍ ഇഡിക്ക് കൈമാറാന്‍ എസ്ഐടി തീരുമാനം. ഇഡി ആവശ്യപ്പെടുന്ന മൊഴികള്‍ മാത്രമായിരിക്കും എസ്ഐടി കൈമാറുക. ഉണ്ണികൃഷ്ണന് പോറ്റി, കണ്ഠരര് രാജീവര്, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവരുടെ മൊഴിയുടെ വിശദരൂപമാണ് നിലവില്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാമര്‍ശിക്കുന്ന മൊഴികള്‍ മാത്രമാണ് ഇഡി ആവശ്യപ്പെടുന്നതെന്നാണ് വിവരം. നിയമ തര്‍ക്കം ഒഴിവാക്കാനാണ് എസ്ഐടിയുടെ നീക്കം. ഇഡി ഉദ്യോഗസ്ഥര്‍ നാളെ ഓഫീസിലെത്തി മൊഴിയുടെ പകര്‍പ്പുകള്‍ വാങ്ങും. എസ്ഐടി, ഇഡി ഉദ്യോഗസ്ഥര്‍ തമ്മില്‍ വിശദമായി സംസാരിക്കുകയും ചെയ്യും. ഇ ഡി ആവശ്യപ്പെടുന്ന എല്ലാ മൊഴികളും നല്‍കണമെന്ന് എഡിജിപി എച്ച് വെങ്കിടേഷ്, എസ്പി ശശിധരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.