ശബരിമലയില്‍ ദര്‍ശനം നടത്തി നടി പാർവതി - Kottayam Media

Kerala

ശബരിമലയില്‍ ദര്‍ശനം നടത്തി നടി പാർവതി

Posted on

വിഷു പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ദര്‍ശനം നടത്തി സിനിമാതാരം പാര്‍വതി. ഭര്‍ത്താവ് ജയറാമിനൊപ്പമാണ് പാര്‍വതി സന്നിധാനത്ത് എത്തിയത്. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകള്‍ക്കും ജയറാം ശബരിമലയില്‍ എത്താറുണ്ട്. എന്നാല്‍ പാര്‍വതി ആദ്യമായാണ് അയ്യപ്പ ദര്‍ശനത്തിന് എത്തുന്നത്.തമിഴ് നടന്‍ യോഗി ബാബുവും നടിയും മേനകയും സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് എത്തിയിരുന്നു.

മണ്ഡല മകരവിളക്ക് ഉത്സവകാലത്തിനൊപ്പം വിഷു നാളുകളിലും ശബരിമല സന്നിധാനത്തു ഭക്തരുടെ നീണ്ടനിര തുടരുന്നു. വിഷു ഉത്സവം പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version