ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയിലെ വിജിലൻസ് അന്വേഷണം വ്യക്തിഹത്യക്കുള്ള ശ്രമമാണെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും മുൻ മന്ത്രി റോഷി അഗസ്റ്റിൻ.

തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ സഹകരിക്കുമെന്നും തന്നെ മോശമാക്കാൻ നടത്തിയ നീക്കമാണിതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇറിഗേഷൻ ടൂറിസം പദ്ധതി സംസ്ഥാനത്ത് ആദ്യമായി രൂപപ്പെടുത്തിയതാണ്. പാരിസ്ഥിതിക സൗഹൃദപരമായിട്ടുള്ള ടൂറിസം പദ്ധതിയാണിത്. സർക്കാർ ഇതിൽ ഒരു രൂപ പോലും മുടക്കുന്നില്ല.