എറണാകുളം: മുഖ്യമന്ത്രി വി ഡി സതീശനെ അനുമോദിച്ച് നടൻ മമ്മൂട്ടി. സിനിമകളിൽ താൻ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായി ഇരിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും മമ്മൂട്ടി പറഞ്ഞു.

എറണാകുളം ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ വി ഡി സതീശനും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും
കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി നടന്നത്.