Kerala

സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴി വെട്ടിയത് എല്‍ഡിഎഫ്; മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും കാവിവല്‍ക്കരിക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍.

എം ജി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അടുത്തിടെ വൈസ് ചാന്‍സലറെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്ന കീഴ്വഴക്കം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതാണെന്ന് മന്ത്രി വിമര്‍ശിച്ചു.

‘എല്‍ഡിഎഫ് അതിനുള്ള വഴി വെട്ടിക്കൊടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരം ഇടപെടലുകള്‍ മുമ്പുണ്ടായിരുന്നില്ല. വിസി നിയമത്തില്‍ ഗവര്‍ണറും എല്‍ഡിഎഫും തമ്മില്‍ ഒത്തുകളിയുണ്ടായിരുന്നു. തുടക്കത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. പിന്നീട് അന്നത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതോടെ പ്രതിഷേധം അവസാനിച്ചു. അതിനു ശേഷം ഇരു വിഭാഗവും നിയമനം നടത്തി’ -മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top