യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ലെന്ന് നടി റിനി ആൻ ജോർജ്. തന്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയാണ്.

സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര് പറയാനോ താൻ ഉദേശിക്കുന്നില്ലെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി.
നടപടി എന്താണെങ്കിലും തീരുമാനിക്കേണ്ടത് ധാർമികത മുൻനിർത്തി ആ പ്രസ്ഥാനമാണ്. ഇനിയെങ്കിലും ആ വ്യക്തി നവീകരിക്കപ്പെടണം. ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്നത് മാത്രമാണെന്നതാണ് വിഷയമെന്ന് റിനി പറഞ്ഞു. പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. സ്ത്രീകൾക്ക് വേണ്ടിയാണ് ഈ പോരാട്ടം. വ്യക്തിപരമായി തനിക്ക് സന്തോഷമില്ല. തന്റെ ഭാഗത്താണ് ശരിയെങ്കിൽ കാലം തെളിയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് റിനി പറഞ്ഞു. വരുന്ന ആരോപണങ്ങൾ അന്വേഷിക്കേണ്ടതാണെന്ന് റിനി ആവശ്യപ്പെട്ടു.
