രാജ്യത്തേ പലിശ നിരക്കുകൾ റിസർവ് ബാങ്ക് കുറച്ചു. ഏകദേശം അഞ്ച് വർഷത്തിനിടെ ആദ്യമായി ട്ടാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. പ്രധാന റിപോ നിരക്ക് കുറച്ചത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനേ സൂചിപ്പിക്കുന്നു. ഇന്ത്യ ശക്തമാണ്.

രാജ്യത്തിന്റെ ഖജനാവ് അതി ശക്തമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണവും ഡോളറും കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ ഒന്നും കൂടിയാണ് നമ്മുടെ ഇന്ത്യ
6.5% ൽ നിന്ന് 6.25% ആയിട്ടാണ് റിപോ നിരക്കുകൾ റിസർവ് ബാങ്ക് കുറച്ചത്. കഴിഞ്ഞ ഡിസംബറിൽ ആർബിഐ ഗവർണറായി ചുമതലയേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രധാന പ്രസംഗത്തിൽ സഞ്ജയ് മൽഹോത്ര ആശ്വാസ നറ്റപടികൾ ഉണ്ടാകും എന്ന് സൂചിപ്പിച്ചിരുന്നു. റിസർവ് ബാങ്ക് നയ രൂപീകരണ സമിതിയുടെ ഏകകണ്ഠമായ തീരുമാനം ആണ് പലിശ നിരക്കുകൾ കുറയ്ക്കാൻ .

