Kerala

റീൽസ് ചിത്രീകരണത്തിന് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അമ്മയും മകനും ഇന്ന് നാട് വിടചൊല്ലും

പാലക്കാട് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് റീൽസ് ചിത്രീകരണത്തിന് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അമ്മയും മകനും നാടിന്‍റെ നോവായി

ഇരുവരുടെയും സംസ്കാരം ഇന്ന് നടക്കും. മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിനു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് പൈപ്പിൽ വീണ് മരിച്ചത്.

ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനായി സുഹൃത്ത് സൂര്യലക്ഷ്മിയോടൊപ്പം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലേക്കു പോവുകയായിരുന്നു അഞ്ജുവും മകനും. അഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. എന്നാൽ, സന്തോഷകരമായ യാത്ര അവസാനിച്ചത് ദുരന്തത്തിലാണ്. പരിക്കേറ്റ സുഹൃത്ത് കല്ലേക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top