Kerala

അൻവർ ബംഗാളിലേക്കില്ല; മമതയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി

മലപ്പുറം: നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ ഇന്ന് ബംഗാളിലേക്ക് പോകില്ല. ആരോഗ്യപ്രശനങ്ങൾ കാരണം മമതയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച അൻവർ ഒഴിവാക്കി. മുന്നണി പ്രവേശന ചർച്ചകൾക്കിടെ അൻവർ ഇന്ന് ബംഗാളിലെത്തി മമതയെ കാണുമെന്നാണ് അറിയിച്ചിരുന്നത്.

രണ്ട് ദിവസം കൊൽക്കത്തയിൽ തുടർന്ന് അൻവർ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായും കൂടിക്കാഴ്ച്ച നടത്തേണ്ടതായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ്‌ പ്രവേശനം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, സംഘടന വിപുലീകരണം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top