Kerala

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഗതാഗതമന്ത്രിയുമായി പൊലീസ് ഉന്നതതല ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ഒരു തരത്തിലുള്ള ആനുകൂല്യവും പൊലീസില്‍ നിന്നും കിട്ടില്ല . ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ കടുപ്പിക്കും. രാത്രികാലങ്ങളിൽ സംസ്ഥാനത്തുടനീളം പൊലീസിന്റെ പ്രത്യേക കോംബിങ് പരിശോധനകൾ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങളിൽ ഇതുവരെ പതിനേഴായിരത്തോളം ആളുകളെ പിടികൂടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top