തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്ന്ന് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡുടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി ആർ അനിൽ നിർദേശിച്ചു. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി നാളെ അറിയിക്കും. ഇന്നും നാളെയും മറ്റു കാർഡുകാർക്ക് അരിവിതരണവും ഉണ്ടാകില്ലയെന്നും മന്ത്രി പറഞ്ഞു.
