തീക്കോയി സഹകരണ ബാങ്കിൽ യു ഡി എഫ് വിജയിച്ചു: ഒറ്റയ്ക്ക് നിന്ന സിപിഐ വിജയിച്ചു - Kottayam Media

Kerala

തീക്കോയി സഹകരണ ബാങ്കിൽ യു ഡി എഫ് വിജയിച്ചു: ഒറ്റയ്ക്ക് നിന്ന സിപിഐ വിജയിച്ചു

Posted on

കോട്ടയം :തീക്കോയി സഹകരണ ബാങ്കിൽ യു ഡി എഫ് പാനൽ വിജയിച്ചു .ഏഴ് സീറ്റാണ് യു ഡി എഫിന് വിജയിക്കാനായത് .എൽ ഡി എഫിന് അഞ്ച് സീറ്റ് വിജയിച്ചു. ഒറ്റക്ക് നിന്ന് സിപിഐ യുടെ സ്ഥാനാർഥി ആയി മത്സരിച്ച രതീഷ് പി എസ് വിജയിച്ചു. പി സി ജോർജിന്റെ ജനപക്ഷത്തിനിവിടെ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു എങ്കിലും ഇരു മുന്നണികളിലും പെട്ട സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയായിരുന്നു. വിജയിച്ച രതീഷിനും ജനപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നു.

റെജി ടി എസ്‌, ബേബി മുത്തനാട്ട്‌, പയസ്‌ കവളമ്മാക്കല്‍, സിറില്‍
താഴത്തുപറമ്പില്‍, ടി ഡി
ജോര്‍ജ്‌, മോഹനന, കുട്ടപ്പന്‍, ജെസ്സി തോമസ്(യു.ഡി.എഫ്‌ )

പി എസ്‌ സെബാസ്റ്റ്യന്‍,ജോസ്‌
മുത്തനാട്ട്‌, സാജു പുല്ലാട്ട്‌, ജോളി
സെബായ്റ്റ്യന്‍,അമ്മിണി തോമസ്‌
(എല്‍. ഡി. എഫ്‌ )
എന്നിവരാണ് വിജയിച്ചവർ.

ചിത്രം: വിജയിച്ച രതീഷ് പി എസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version