Kerala

സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിൽ ആയത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപം ആണ് സംഭവം ഉണ്ടായത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top