പതിനാലുകാരനെ ലൈം​ഗിക പീഡനത്തിനിരയാക്കി; വർക്കലയിൽ നഴ്സ് അറസ്റ്റിൽ - Kottayam Media

Crime

പതിനാലുകാരനെ ലൈം​ഗിക പീഡനത്തിനിരയാക്കി; വർക്കലയിൽ നഴ്സ് അറസ്റ്റിൽ

Posted on

തിരുവനന്തപുരം: പതിനാലുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച നഴ്സ് അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്താണ് പിടിയിലായത്. ലൈം​ഗിക പീഡനത്തെ തുടർന്ന് കുട്ടി നൽകിയ പരാതിയിലാണ് ആറ്റിങ്ങൽ പൊലീസിന്റെ നടപടി. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശരത് ഈ മാസം 12നാണ് കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്. പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് 12:30 ഓടെ സ്കൂളിൽ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റി പൊയ്കമുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്.

സംഭവം കുട്ടി വീട്ടിൽ അറിയിക്കുകയും അച്ഛനൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version