രമേശ് ചെന്നിത്തല ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് പിജെ കുര്യൻ. മുഖ്യമന്ത്രി തീരുമാനത്തിൽ തന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു.

ആ അഭിപ്രായത്തിന് ഇനി പ്രസക്തയില്ലെന്നും പിജെ കുര്യൻ പറഞ്ഞു. താന്‍ ആരുടെ പേരാണ് പറഞ്ഞതെന്ന് പറയില്ല. അഭിപ്രായം വ്യത്യസ്തമായിരുന്നുവെന്നത് സമ്മതിക്കുന്നുവെന്ന് പിജെ കുര്യന് പറഞ്ഞു.
ആരുടെ പേരാണ് പറഞ്ഞതെന്ന് ഇനി പറയുന്നതില്‍ പ്രസക്തിയില്ലെന്ന് പിജെ കുര്യന് പറഞ്ഞു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ പൂര്‍ണമായി അംഗീകരിക്കുന്നു. എല്ലാ കോണ്‍ഗ്രസുകാരും അത് അംഗീകരിക്കും.
രമേശ് ചെന്നിത്തലയും ആ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെന്ന് പിജെ കുര്യൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ, വി ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ ആരൊക്കെ വരുമെന്നതിൽ കൂടിയാലോചനകൾ സജീവമാണ്.