തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും പങ്കെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു എന്നുള്ളത് വസ്തുതയാണ്.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റവാളികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അയ്യപ്പന്റെ സ്വർണം കട്ടവർ ആരും രക്ഷപ്പെട്ടിട്ടില്ല. സ്വർണകൊളളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാണ് നിലപാട്. എസ്‌ഐടി അന്വേഷണം നടക്കട്ടെ. തീർപ്പ് കൽപ്പിക്കുന്നതിനുളള സമയം ആയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.