Kerala

മലയാളികൾ ഇനി ആദരിക്കാൻ എന്നെ വിളിക്കരുത്; ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുവനന്തപുരം: മലയാളികൾ തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. എനിക്ക് ആദരം മടുത്തു, പ്രത്യേകിച്ച് മലയാളികളുടെ, നിങ്ങളുടെ ആദരം താങ്ങാൻ ശേഷിയില്ലെന്നും വെറുതേ വിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ ബഹുമാനത്തോടെ കൂടിയുമായിരിക്കും നിങ്ങൾ അത് ചെയ്യുന്നത്. ‘പൊന്നാട, പണക്കിഴി, എല്ലാമുണ്ടാകും. അധികമായാൽ അമൃതും വിഷമെന്നൊരു ചൊല്ലുണ്ട്.

അത്ര മാത്രമേ തനിക്ക് പറയാനൊള്ളൂവെന്നും ചുള്ളിക്കാട് പറഞ്ഞു.

ജീവിതകാലം മുഴുവൻ മലയാളികളുടെ ആദരം സഹിച്ച് ഞാൻ മടുത്തു. രണ്ടുവർഷം മുമ്പ് കേരള സാഹിത്യ ആക്കാഡമി എന്നെ വല്ലാതെയൊന്ന് ആദരിച്ചു. തുടർന്ന് സോഷ്യൽ മീഡിയയിലും വമ്പിച്ച ആദരം ഉണ്ടായി. അതോടെ ഞാൻ തീരുമാനിച്ചു. ഇനി മലയാളികളുടെ ആദരം വേണ്ട. എന്തിനും ഒരു പരിധിയില്ലേ. എനിക്ക് വയസായി. മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാൻ എനിക്കിനി ശേഷിയില്ല.

ഞാൻ പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങി. ദയവായി എന്നെ വേറുതേ വിടുക. ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാൽ മതി എന്നൊരു ചൊല്ലുകൂടിയുണ്ട്’ – ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചു.മുമ്പ് തന്റെ കവിത പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയകവിയല്ല താൻ. തന്റെ കവിത ആവശ്യമില്ലാതെ വിദ്യാർത്ഥി സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് കവിത ഒഴിവാക്കാൻ അദ്ദേഹം സ‌ർവകലാശാലകളോടും വിദ്യാഭ്യാസ വകുപ്പിനോടും അഭ്യർത്ഥിച്ചത്.

നേരത്തേ തന്റെ കവിത പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയകവിയല്ല താന്‍. മലയാള കവിതയുടെ ചരിത്രത്തില്‍ തനിക്കൊരു കാര്യവുമില്ല. തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥി സമൂഹത്തിനുമേല്‍ അത് അടിച്ചേല്‍പ്പിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് കവിത ഒഴിവാക്കാന്‍ അദ്ദേഹം സര്‍വകലാശാലകളോടും വിദ്യാഭ്യാസ വകുപ്പിനോടും അന്ന് അഭ്യര്‍ഥിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top