അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി. ആറ് സംസ്ഥാനങ്ങളില്‍ പൂര്‍ണ അവധിയും പത്തിടങ്ങളില്‍ ഉച്ചവരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പല സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ ഡേ ആണ്.
രാജ്യത്തുടനീളമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഗ്രാമീണ ബാങ്കുള്‍ എന്നിവയ്ക്കും ഉച്ചവരെ അവധിയാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ എന്‍എസ്ഇയും ബിഎസ്ഇയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡും, അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡിഗഡ്, പുതുച്ചേരി, ഹിമാചല്‍ എന്നിവിടങ്ങളില്‍ പൂര്‍ണ അവധിയാണ്. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയാണ് അവധി.