കൊച്ചി: കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന് എന്നിവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍.

മുന്നില്‍ നിന്നും നയിക്കുന്നവനെ ദുര്‍ബലപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് മാത്രമെ സഹായകമാവുകയുള്ളൂവെന്ന് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പലരും പലരേയും സ്നേഹിച്ചു ചെയ്യുന്നത് അവരോടും പാര്‍ട്ടിയോടുമുള്ള ദ്രോഹമാണെന്നും രാജു പി നായര്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും പങ്ക് അന്വേഷിക്കണമെന്നും യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടക്കുന്നത്. ഇതിനെതിരെയാണ് രാജു പി നായര്‍ രംഗത്തെത്തിയിരിക്കുന്നത്.