നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. പ്രണയവിവാഹമാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായർ ഇരുവരുടേയും ഫോട്ടോ പങ്കുവച്ചു. ഇറ്റ്സ് ഒഫീഷ്യൽ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ദീപ്തിയും രംഗത്തെത്തി.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി. നേരത്തെ ദീപ്തിക്കൊപ്പമുള്ള ചിത്രം രാജേഷ് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കാസർഗോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ് മാധവൻ. പെണ്ണും പൊറാട്ടും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. സന്തോഷ് ടി കുരുവിളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.