കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ബിന്ദുവിന് നീതി കിട്ടണമെന്നും മന്ത്രിമാർക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകും. കോൺഗ്രസ് നേതാക്കൾ യൂറോപ്പിലേക്ക് പോകും.

സാധാരണക്കാർക്ക് ആശ്രയിക്കാൻ സർക്കാർ ആശുപത്രി മാത്രമേയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

