കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി.

സുലേഖ ശശികുമാറാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകിയത്. ജോലി തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും എതിരെയാണ് പരാതി നല്‍കിയത്. ഡിജിപിക്ക് നല്‍കിയ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
ഈ മാസം 21ന് വർക്കല ശിവഗിരിയിൽ വച്ചാണ് കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണമുണ്ടായത്.

അതിൻ്റെ അടിസ്ഥാനത്തിലാണ് സുലേഖ ശശികുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ജോലി തടസ്സപ്പെടുത്തി, ഭീഷണിപ്പെടുത്തി, അപകീർത്തിപ്പെടുത്തി, അധിക്ഷേപിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി.