തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച വരെ തീവ്രത കൂടിയും കുറഞ്ഞും ആയ മഴ തുടരും എന്ന് മുന്നറിയിപ്പ്.

ന്യൂനമർദ്ദം ആന്ധ്രാ, ഒഡിഷ, ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ, വടക്കൻ ജില്ലകളിലും മലയോര മേഖലയിയിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.
നിലവിൽ കാറ്റും ഇടക്കിടെ ശക്തി പ്രാപിക്കുന്നുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത എന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
